കുളമംഗലം-ബാവപ്പടി വെളളിമാൻകുന്ന് കുടിവെള്ള പദ്ധതി; ഡി.വൈ.എഫ്.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

വളാഞ്ചേരി: കുളമംഗലം-ബാവപ്പടി വെളളിമാൻകുന്ന് കുടിവെള്ള പദ്ധതിക്ക് നഗരസഭ ഫണ്ട് വകയിരിത്തിയിട്ടും കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണി തുടങ്ങാൻ വൈകുന്നതിൽ പ്രതിഷേധിച്ചും, കുടിവെള്ള പദ്ധതി ഉടൻ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ഡി.വൈ.എഫ്.ഐ കുളമംഗലം യൂണിറ്റ് വെളളിമാൻകുന്ന് കുടിവെള്ള പദ്ധതി കുഴൽ കിണർ പരിസരത്ത് കുടം കമഴ്ത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരത്തിൽ സിപി ഐ എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം യാസിർ അരാഫത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ നൗഷാദ് നാലകത്ത്, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി കെ ദിലീപ് കുമാർ, വിശാഖ് ഉണ്ണി, കെ ആസിഫ്, ജിതിൻ, വി പി ഷെരീഫ്, ഷെബീബ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									