കാടാമ്പുഴ തൃക്കാർത്തിക പുരസ്‌കാരം ഡ്രംസ് മാന്ത്രികൻ ഡോ. ആനന്ദ് ശിവമണിക്ക്

കാടാമ്പുഴ: താളവാദ്യ സംഗീതത്തിലെ ഇന്ത്യൻ കുലപതിയും സുപ്രസിദ്ധ ഡ്രംസ് മാന്ത്രികനുമായ പത്മശ്രീ ഡോ. ആനന്ദ് ശിവമണിക്ക് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൻ്റെ 2025-ലെ തൃക്കാർത്തിക പുരസ്‌കാരം. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയത്തിൽ തൻ്റെ താളവിസ്മയം കൊണ്ട് പ്രകമ്പനം സൃഷ്ടിച്ച പ്രതിഭയാണ് ശിവമണി. ഡിസംബർ 4-ന് നടക്കുന്ന തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ നിർവഹിക്കും. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു അധ്യക്ഷനാകും. ദേവസ്വം – റവന്യൂ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം മുഖ്യാതിഥിയാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
