ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1999-2000 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്‌മ സംഗമം സംഘടിപ്പിച്ചു
ഇരിമ്പിളിയം : ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1999-2000 ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്‌മ സംഗമം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റുമായ പി.ടി. ഷഹനാസ് ഉദ്ഘാടനംചെയ്തു. ബാച്ചിന്റെ സ്‌മരണയ്ക്കായി പ്രഥമാധ്യാപിക ജീജ സ്‌കൂൾ അങ്കണത്തിൽ ഓർമ്മമരം നട്ടു. മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾ സ്‌കൂളിലേക്കു നൽകിയ ഫാനുകൾ പിടിഎ പ്രസിഡന്റും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ വി.ടി. അമീർ ഏറ്റുവാങ്ങി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here