ആർ എസ് എസിനു മുന്നിൽ സിപിഎം കീഴടങ്ങി: സന്ദീപ് വാര്യർ
വളാഞ്ചേരി : ഛത്തീസ് ഗഡിൽ കന്യാ സ്ത്രീകളെ വേട്ടയാടുന്നതിനെതിരെ പ്രതികരിക്കാൻ മുഖ്യമന്ത്രി മടിക്കുന്നത് ആർ എസ് എസിനെ യും അമിത് ഷായേയും ഭയന്നിട്ടാണെന്ന് കെപിസിസി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി വളാഞ്ചേരി യിൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ഉദ് ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
രാജ്യത്ത് കാർഷികർ പ്രക്ഷോഭത്തിനു മുന്നിൽ ലോകത്തെ ഏറ്റവും വലിയ ഏകധിപതിയായ നരേന്ദ്ര മോഡിക്ക് പോലും മുട്ട് മടക്കേണ്ടി വന്നു വെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പോകുന്ന വഴിക്ക് കഴുക്കോൽ പോലും ഊരി കൊണ്ട് പോകുന്ന കാട്ടുകള്ളന്മാരുടെ നിലവാര ത്തിലേക്ക് പിണറായി വിജയൻ കൂപ്പു കുത്തിയെന്നും അദ്ദേഹം ആരോപിച്ചു. സകല മേഖല കളിലും അഴിമതിയും കെടു കാര്യസ്ഥ തയും കൊടി കുത്തി വാഴുക യാണ്. ആത്മാർത്ഥ തയുള്ള ഉദ്യോഗസ്ഥൻമാർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം നിലവിലില്ല. അതിനുള്ള ഉദാഹരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ഹാരിസിന്റെ സ്ഥിതി. ആരോഗ്യമേഖലയിൽ നടമാടുന്ന അനാസ്ഥ ക്കെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടതിന് അദ്ദേഹത്തെ പ്രോസിക്യുഷൻ ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. ഡികെ ടി എഫ് ജില്ലാ പ്രസിഡന്റ് കെ. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് യു. വി. ദിനേശ് മണി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം വി. മധു സൂദനൻ, ഡിസിസി സെക്രട്ടറി പി സി നൂർ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനു പുല്ലാനൂർ, ഡികെടിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ജി. രാജഗോപാൽ.റംല മുഹമ്മദ് പി. ടി.സുധാകരൻ, ഗോപി കീഴാറ്റൂർ ഇബ്രാഹിം ചേന്നാരാ, കെ ടി. സിദ്ധിക്ക്, മുസ്തഫ, മാടശ്ശേരി, ഷംസു മപ്രം, മനോജ് പേരശ ന്നൂർ, നൗഫൽ പാലാറ പള്ളിക്കൽ സൈനുദ്ധീൻ
പി., രാജൻ മാസ്റ്റർ, വി. കെ. കൃഷ്ണ കുമാർ,അസറു വളാഞ്ചേരി പ്രസംഗിച്ചു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here