HomeNewsMeetingവളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

development-seminar-valanchery-2026

വളാഞ്ചേരി നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ
ആവിഷ്ക്കരിച്ചും. ഉൽപാദന, പശ്ചാത്തല, ആരോഗ്യ, സേവന മേഖലക്കും, വ്യക്തിഗത ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകിയും വളാഞ്ചേരി നഗരസഭ. 2026-27 വാർഷിക പദ്ധതി രൂപീകരണതിന്റെ ഭാഗമായി നടന്ന വികസന സെമിനാർ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി അദ്ധ്യക്ഷത വഹിച്ചു. ഹൈഡ്രോ പോണിക്സ് കൃഷി പ്രോസാഹനം,തിരിനന ജലസേചനം,ഇടവിളക്കിറ്റ് വിതരണം,വൃക്ക രോഗികൾക്കുള്ള ധനസഹായം,വയോജനങ്ങൾക്കായി വയോമിത്രം പദ്ധതി, SSLC വിദ്യാർത്ഥികൾക്കായി വിജയഭേരി,വിജയഭേരി വിജയസ്പർശം,വിദ്യാർത്ഥികൾക്ക് നീന്തൽ, കരാട്ടെ പരിശീലനം,സ്മാർട്ട് ക്ലാസ് റൂം, ലിറ്റററി ഫെസ്റ്റിവൽ,നഗര സൗന്ദര്യ വൽക്കരണം,പച്ചത്തുരുത്ത് മിയാവാക്കി വനം, ടൗൺ ക്ലീനിംഗ് വാഹനം വാങ്ങൽ, എസ്.സി ജനറൽ വിഭാഗത്തിൽ പെട്ട ദൂരഹിത ഭവന രഹിതർക്ക് സ്ഥലം ധനസഹായം നൽകൽ, ഷീ ടക്സി പദ്ധതി, വീട് വാസയോഗ്യമാക്കൽ, ഭിന്ന ശേഷിക്കാർക്കുള്ള കലാ കായികോത്സവം, ഭിന്നശേഷിക്കാർക്കുള്ള വിനോദ യാത്ര, ഭിന്നശേഷി കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്,വയോജന സംഗമം, പുതിയ റോഡുകൾക്ക് ടാറ്, കോൺക്രീറ്റ് ചെയ്യലും പുനരുദ്ധാരണവും തുടങ്ങിയ നിരവധി കരട് പദ്ധതിക്കൾക്കാണ് അംഗീകാരം നൽകിയത്. ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി ഉണ്ണി കൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ,ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്ണൻ, വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നാജിയ ജംഷാദ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ഷരീഫ ടീച്ചർ,കൗൺസിലർ ടി പി അബ്ദുൾ ഗഫൂർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ,അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി,രാജൻ മാസ്റ്റർ,മുസ്‌തഫ മാസ്റ്റർ,ഹബീബ് പറമ്പയിൽ,ടി.കെ ആബിദലി,നീറ്റുക്കാട്ടിൽ മുഹമ്മദലി,തുടങ്ങിയവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി എച്ച്.സീന റിപ്പോർട്ട് അവതരിപ്പിച്ചു.കൗൺസിലർമാർ,നിർവ്വഹണഉദ്യോഗസ്ഥർ,നഗരസഭ ജീവനക്കാർ,വാർഡ് വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിമോൾ നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!