കുറ്റിപ്പുറം തിരൂർ റോഡിൽ കൾവർട്ടറിന്റെ പാർശ്വഭിത്തി അജ്ഞാതവാഹനം തകർത്തു
കുറ്റിപ്പുറം : കൾവർട്ടറിന്റെ പാർശ്വഭിത്തി അജ്ഞാതവാഹനം തകർത്തു. തിരൂർ റോഡിൽ കെഎസ്ഇബി ഓഫീസിനു സമീപത്തെ കൾവർട്ടറിന്റെ വലതുവശത്തെ പാർശ്വഭിത്തിയാണ് വ്യാഴാഴ്ച രാത്രിയിൽ അജ്ഞാതവാഹനം തകർത്തത്. പാർശ്വഭിത്തി തകർന്നതോടെ ഇതുവഴിയുള്ള വാഹനയാത്ര അപകടഭീഷണിയിലാണ്.കൾവർട്ടറിന്റെ അടിഭാഗം തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. കൾവർട്ടറിന്റെ തകർന്ന ഭാഗം എത്രയും പെട്ടെന്ന് ശരിയാക്കണമെന്നും അപകടാവസ്ഥയിലുള്ള കൾവർട്ടർ പുനർനിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here