HomeNewsPoliticsവളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു

വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു

cpi-vattappara-visit-2025

വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു

വളാഞ്ചേരി: ദേശീയ പാതയുടെ ഭാഗമായുള്ള സർവീസ് റോഡ് വട്ടപ്പാറ പഴയ സി.ഐ ഓഫീസ് പരിസരത്തു വെച്ച് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ദേശീയപാത അധികൃതർ പിൻമാറണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് ഭാഗത്തു നിന്നും കാവുമ്പുറം വഴി വളാഞ്ചേരി ടൗണിലേക്കുള്ള പോകുന്ന നിലവിലെ ദേശീയപാതയുമായി സർവീസ് റോഡ് ബന്ധിപ്പിക്കണം. 200 മീറ്ററോളം ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ പ്രശ്നം തീരാവുന്നതേയുള്ളൂ. സർവീസ് റോഡ് പൂർത്തിയാക്കിയില്ലെങ്കിൽ വിദ്യാർഥികൾ, കച്ചവടക്കാർ സാധാരണക്കാർ എന്നിവരാണ് ഏറ്റവും പ്രയാസപ്പെടുക. ബന്ധപ്പെട്ട കാര്യം രാജ്യ സഭാ എം.പി. പി.പി. സുനീർ മുഖേന ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും നേതാക്കൾ പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഷറഫലി കാളിയത്ത്, മണ്ഡലം സെക്രട്ടറി എം. ജയരാജൻ, വളാഞ്ചേരി ലോക്കൽ സെക്രട്ടറി എം കരുണാകരൻ, ഷംസു പാറക്കൽ, തയ്യിൽ ഷുക്കൂർ, പി. വിജയൻ ,പി .എം സുരേഷ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!