സിപിഐ കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു
വളാഞ്ചേരി : സിപിഐ കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം സമാപിച്ചു. റസാഖ് കുറ്റിപ്പുറം നഗറിൽ നടന്ന പ്രതിനിധിസമ്മേളനം സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനംചെയ്തു. ദീപാ നാരായണൻ, രമ്യ അരുൺ, വി. അരവിന്ദാക്ഷൻ എന്നിവർചേർന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
ടി. ജാനിസ് ബാബു രക്തസാക്ഷി പ്രമേയവും കെ. മോഹൻദാസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ്, കെ. പുരം സദാനന്ദൻ, അഷറഫലി കാളിയത്ത്, എം. ജയരാജ് എന്നിവർ പ്രസംഗിച്ചു. പി. മുഹമ്മദ്കുട്ടി പതാക ഉയർത്തി. മണ്ഡലം സെക്രട്ടറിയായി എം. ജയരാജിനെ തിരഞ്ഞെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here