കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സി.ജെ. റോയ് മരിച്ചു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. 56 വയസായിരുന്നു. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സംഭവം എന്നാണ് പ്രാഥമിക വിവരം. അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. സിനിമ നിർമാതാവ് കൂടിയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
