HomeNewsPublic Issueവളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം;

വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം;

complaint-valanchery-cement-godown

വളാഞ്ചേരി കാവുംപുറത്ത് സ്‌കൂൾ പരിസരത്തെ സിമന്റ് സംഭരണ കേന്ദ്രം;

വളാഞ്ചേരി : സ്‍കൂൾ പരിസരത്തെ സിമൻറ് സംഭരണകേന്ദ്രത്തിനെതിരേ പരാതിയുമായി നാട്ടുകാർ രംഗത്ത്. കാവുംപുറത്ത് പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിന്റെ ചുമരിനോട് ചേർന്നും തൊട്ടടുത്തുതന്നെയുള്ള തൊഴുവാനൂർ എഎൽപി സ്‌കൂളിനരികിലുമായാണ് സിമന്റ് സംഭരണകേന്ദ്രത്തിന്റെ പ്രവർത്തനം. കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ േനതൃത്വത്തിൽ നഗരസഭാധ്യക്ഷ ഹസീന വട്ടോളിക്ക് പരാതി നൽകി. സംഭരണകേന്ദ്രത്തിൽനിന്നുള്ള സിമന്റുപൊടി ക്ലാസുകളിലേക്ക് വരുന്നുണ്ടെന്നും ഇത് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അധ്യാപകർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായും സിമന്റുമായി വരുന്ന വലിയ ട്രക്കുകൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പരാതിയിൽ പറയുന്നു. ബഡ്‌സ് സ്‌കൂളിലേക്ക് വരുന്നവരും ട്രക്കുകളും ഒരേ വഴിയിലൂടെ പ്രവേശിക്കുന്നതും ഗുരുതരമായ സുരക്ഷാഭീഷണിയാണ്. വൈസ്‌ ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, പ്രതിപക്ഷനേതാവ് ടി.പി. അബ്ദുൾ ഗഫൂർ എന്നിവർക്കൊപ്പമെത്തിയാണ് നാട്ടുകാർ പരാതി നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!