വളാഞ്ചേരി നഗരസഭയുടെ ജനകീയ ശുചീകരണ പരിപാടികൾക്ക് തുടക്കമായി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ജനകീയ ശുചീകരണ പരിപാടികൾക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ശുചീകരണ ക്യാമ്പയിനിൻ്റെ ഭാഗമായി നവംബർ 01 വരെ തെരഞ്ഞെടുത്ത പൊതുസ്ഥലങ്ങളിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ശുചീകരണപരിപാടികൾ നടത്തും. ശുചിത്വം ഉറപ്പാക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി ഇത്തരത്തിലുള്ള പരിപാടികൾ പതിവായി നടത്തപ്പെടുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി അഷ്റഫ്,ജെ.എച്ച്.ഐ മാരായ നിഹാൽ മുഹമ്മദ് പുറമണ്ണൂർ, ഷമീമുനിസ്സ, സാനിറ്റേഷൻ വർക്കേഴ്സ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here