HomeNewsReligionചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു

chellur-parakkunnath-temple-prathishta-2025

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം സമാപിച്ചു

കുറ്റിപ്പുറം : രണ്ടു ദിവസങ്ങളിലായി ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിനാഘോഷ ചടങ്ങുകൾ സമാപിച്ചു. സമാപനദിവസമായ തിങ്കളാഴ്ച ഭഗവതിയുടെ ദാരുബിംബത്തിൽ ചാന്താടാനുള്ള ചാന്ത് തന്ത്രിയുടെ കാർമികത്വത്തിൽ മേൽശാന്തി പറക്കുന്നത്ത് കൃഷ്ണനും മോഹനനും എഴുന്നള്ളിച്ച് കൊണ്ടുവന്നു. തുടർന്ന് കണ്ണേങ്കാവ് അപ്പുമാരാരുടെ നേതൃത്വത്തിൽ തായമ്പകയും ഉച്ചയ്ക്ക് പ്രസാദഊട്ടും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിജയകൃഷ്ണൻ കാർമികത്വം വഹിച്ചു. സമാപനദിവസം മുട്ടറുക്കൽ വഴിപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വിജയകൃഷ്ണൻ കാർമികത്വം വഹിച്ചു. പ്രത്യേക ചടങ്ങുകൾ നടക്കുന്ന സമാപനദിവസം എല്ലാ മുട്ടറുക്കൽ വഴിപാടിനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ശാന്തിമാരായ രാജീവ്, രാഘവൻ, സുനിൽ, പ്രതാപൻ, അനന്തകൃഷ്ണൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. ക്ഷേത്ര മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദനമേനോൻ, ബാലകൃഷ്ണൻ, ദേവാനന്ദൻ, മുരളീധരൻ, പ്രകാശ്, ശ്രീകാന്ത്, അർജുൻ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!