ചങ്ങമ്പള്ളി അബ്ദുൽ റഹീം ( ബാവ ) ഗുരുക്കൾ നിര്യാതനായി
വളാഞ്ചേരി: വളാഞ്ചേരിയിലെ ജനകീയ ആയുർവേദ ഡോക്ടർ ചങ്ങമ്പള്ളി അബ്ദുൽ റഹീം ഗുരുക്കൾ എന്ന ബാവ ഗുരുക്കൾ (72) നിര്യാതനായി. കാട്ടിപ്പരുത്തി ചങ്ങമ്പള്ളി നഴ്സിംഗ് ഹോം ചീഫ് ഫിസിഷ്യനായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. വളാഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്യമായിരുന്നു. വളാഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റ്, കാട്ടിപ്പരുത്തി മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിരവധി പദവികൾ വഹിച്ചിരുന്നു. പരേതനായ ചങ്ങമ്പള്ളി ആലികുട്ടി ഗുരുക്കളാണ് പിതാവ്. അന്തരിച്ച മുസ്‌ലിം ലീഗ് നേതാവ് സി എച്ച് അബു യൂസഫ് ഗുരുക്കളുടെ സഹോദരനാണ്. മറിയാമ്മുവാണ് ഭാര്യ. ആസിഫ് അലി, അൻസാർ അലി, അനസ് അലി, അസ്മാബി എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് (മെയ് 12) പകൽ 4 മണിക്ക് കാട്ടിപ്പരുത്തി ജുമാ മസ്ജിദിൽ നടക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here