ചന്ദനക്കാവ് അയ്യപ്പൻവിളക്ക് ആഘോഷിച്ചു

തിരുനാവായ : കുറുമ്പത്തൂർ ചന്ദനക്കാവ് ക്ഷേത്രമൈതാനത്ത് അയ്യപ്പൻവിളക്ക് ആഘോഷിച്ചു. നാലപ്പാട്ട് കുടുംബ ക്ഷേത്രത്തിൽനിന്നും പാലക്കൊമ്പ് എഴുന്നള്ളിച്ചു. ഇത്തിത്താനം വിഷ്ണു നാരായണൻ ശാസ്താവിന്റെ തിടമ്പേറ്റി. തൃശ്ശൂർ പാട്ട് ഫാമിലിയുടെ ഭക്തിഗാനസുധയുണ്ടായി. ഷൊർണൂർ കണയം മണികണ്ഠനും സംഘവും വിളക്കു നിയന്ത്രിച്ചു. പഞ്ചവാദ്യവുമുണ്ടായി. പ്രസാദഊട്ടിൽ നിരവധി പേർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
