സി.എച്ച് സെന്റർ കുറ്റിപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം താലൂക്ക് അശുപത്രിയിൽ നടത്തിവരുന്ന നോമ്പുതുറ കിറ്റ് വിതരണത്തിന് തൂടക്കമായി

കുറ്റിപ്പുറം: സി.എച്ച് സെന്റർ കുറ്റിപ്പുറം യൂണിറ്റിന്റെ കീഴിൽ കഴിഞ്ഞ 9 വർഷമായി കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലെ കിടപ്പ് രോഗികൾക്ക് റംസാൻ മാസത്തിൽ നോമ്പുതുറക്കുള്ള ഭക്ഷണം വിതരണത്തിന് തൂടക്കമായി. കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലിഗ് പ്രസിഡന്റ് പി.കെ കരിംഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു. ചടങ്ങിൽ കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷർ സിദ്ധിഖ് പരപ്പാര, പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, മുസ്ലിംലീഗ് ഭാരവാഹികളായ ആശിഖ് കൊളത്തോൾ, എം പി റഹിം,ഖത്തർ കെ എം സി സി കോട്ടക്കൽ മണ്ഡലം ജനറൽസെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ പി എസ് പൂക്കോയ തങ്ങൾ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീർ തടത്തിൽ, സി എച്ച് സെൻ്റർ ഭാരവാഹികളായ ടി പി കുഞ്ഞാപ്പു,കെ പി എസ് സഖാഫ് തങ്ങൾ, സൈൻ സഖാഫ്,സി എച്ച് സെൻ്റർ വളണ്ടിയർമാരായ താഹിർ, ഷറഫാസ്,അക്ബർ,അസീബ്,ജസീം തടത്തിൽ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
