മാലിന്യ നിക്ഷേപം കണ്ടെത്താൻ വളാഞ്ചേരിയിൽ ഇനി നിരീക്ഷണ ക്യാമറകൾ
വളാഞ്ചേരി: പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപണം കണ്ടെത്തുന്നതിന് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ ആരംഭിച്ച് നഗരസഭ. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.കൊട്ടാരം കോതേതോട്,സമീപ പ്രദേശങ്ങൾ,ഓണിയിൽ പാലം,വൈക്കത്തൂർ,കൊളമംഗലം കോതേതോട്,കാവും പുറം,നഗരസഭ എം.സി.എഫ്,നഗരസഭ ലൈബ്രററി,ഷോപ്പിംഗ് കോംപ്ലക്സ്,കറ്റട്ടിക്കുളം,പറളിപ്പാടം നടപ്പാത എന്നീ വിവിധ പ്രദേശങ്ങളിലായി 23 കാമറകളാണ് സ്ഥാപിക്കുന്നത്.2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറ്റകൃത്യങ്ങൾ തടയുന്നതിനും,ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ടൗണിന്റെ വിവിധ പ്രദേശങ്ങളിൽ നഗരസഭ 32 ക്യാമറകൾ നഗരസഭ സ്ഥാപിച്ചിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here