Crime Archives - Valanchery Online
കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ആതവനാട്ടിൽ യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു
ആതവനാട്:ആതവനാട് കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ആതവനാട്ടിൽ യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു. കുടശ്ശേരിപ്പാറ സ്വദേശി മുസ്തഫയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
ഇന്ന് രാവിലെയാണ്‌ നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബാംഗങ്ങൾ തമ്മിൽ മുൻപുണ്ടായിരുന്ന തർക്കങ്ങളുടെ തുടർച്ചയായാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംസാരിച്ചുതീർക്കുന്നതിനിടെ തർക്കം രൂക്ഷമാവുകയും ആക്രമണത്തിലേക്ക് കടക്കുകയുമായിരുന്നു.
കുത്തേറ്റ മുസ്തഫയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വ്യക്തി നിലവിൽ ചികിത്സയിലാണ്.
സംഭവത്തിൽ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് ശേഷം കടന്നുകളഞ്ഞ ബന്ധുക്കൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
The post കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ആതവനാട്ടിൽ യുവാവിനെ ബന്ധുക്കൾ കുത്തിക്കൊന്നു appeared first on Valanchery Online.
വളാഞ്ചേരിയിൽ അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിലായി
വളാഞ്ചേരി: മലപ്പുറം, തൃശൂർ  കോഴിക്കോട് ജില്ലകളിലായി നിരവധി  ബൈക്കുകൾ/ വാഹനങ്ങളുടെ ബാറ്ററികൾ എന്നിവ മോഷണം ചെയ്തു വിൽപ്പന നടത്തി നാട്ടുകാരുടെ ഉറക്കം കെടുത്തിയ മൂന്നു യുവാക്കളാണ്  ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പിടിയിലായി. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ  വിഷ്ണു (20) കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ  നിതിൻദാസ്, തവനൂർ കാക്കശ്ശേരി കുന്ന് കുറുപ്പം വീട്ടിൽ റിജിൻ ദാസ് എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷണം പോയതോടെ തിരൂർ ഡിവൈഎസ്പി എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീമും വളാഞ്ചേരി പോലീസും 50 ഓളം CCTV കൾ പരിശോധിച്ചും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട നൂറോളം മുൻ കുറ്റവാളികളെ നിരീക്ഷിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാൻ സാധിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം കുറ്റിപ്പുറം തവനൂർ, അയങ്കലം, തൃശ്ശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ചതായി മനസ്സിലായിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളും ബാറ്ററികളും വിൽപ്പന നടത്തുന്നത് തിരൂർ പൊന്നാനി പട്ടാമ്പി എന്നിവിടങ്ങളിൽ ആണെന്ന്  ഇവർ സമ്മതിച്ചിട്ടുണ്ട്. മോഷണം പോയ ബൈക്കുകൾ ഇവിടങ്ങളിൽ  നിന്ന് കണ്ടെടുത്തിട്ടുണ്ട്. പിടിയിലായ റിജിൻ ദാസിന് മുൻപ് തൃശ്ശൂർ ജില്ലയിലും തിരൂരിലും ബൈക്ക് മോഷണ കേസുകൾ ഉണ്ടായിരുന്നു. മോഷണം ചെയ്തു കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു പറഞ്ഞു.
തിരൂർ ഡിവൈഎസ്പി AM സിദ്ധികിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു, തിരൂർ DANSAF ടീമിലെ ASI മാരായ രാജേഷ്, ജയപ്രകാശ്, SCPO ഉദയകുമാർ, CPO ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ Scpo നിതിൻ,ഷിജിൻ, CPO തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
The post വളാഞ്ചേരിയിൽ അന്തർജില്ലാ വാഹന മോഷ്ടാക്കൾ പിടിയിലായി appeared first on Valanchery Online.
പോക്സോ കേസ്; സഹോദരന്മാരായ പ്രതികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ*
തിരൂർ: മലപ്പുറം, കാസർഗോഡ് ജില്ലകളിലായി 15 പോക്സോ കേസുകളിലെ പ്രതികളായ മലപ്പുറം കുറുമ്പത്തൂർ സ്വദേശികളായ മണ്ണാന്തറ മുഹമ്മദ് (40), മണ്ണാന്തറ നൗഫൽ (32) എന്നിവർ ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ റക്സോളിൽ നിന്ന് പിടിയിലായി. ഇരുവരും സഹോദരങ്ങളാണ്. മതപഠനസ്ഥാപനങ്ങളിൽ താമസിച്ച് പഠനം നടത്തുന്ന നിരവധി കുട്ടികളെ ഇവർ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. നിരവധി കുട്ടികൾ പരാതിയുമായി പോലീസിനെ സമീപിച്ചതോടെ പ്രതികൾ ഒളിവിൽ പോയി.
മംഗലാപുരം, ബാംഗ്ലൂർ, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പോലീസ് അന്വേഷണം ശക്തമായതോടെ ഇവർ നേപ്പാളിലേക്ക് കടന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS നേപ്പാൾ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതോടെ നേപ്പാളിൽ നിന്ന് രക്ഷപ്പെട്ട് പ്രതികൾ വീണ്ടും ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
തുടർന്ന് തിരൂർ DySP A. M. സിദ്ധികിന്റെ നേതൃത്വത്തിലുള്ള തിരൂർ DANSAF ടീമും വളാഞ്ചേരി പോലീസും ചേർന്ന് റക്സോൾ ഗ്രാമത്തിൽ വെച്ച് ഇവരെ പിടികൂടി. ബീഹാറിൽ നിന്ന് വളാഞ്ചേരിയിൽ എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാസർഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലായി കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുന്നുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS, തിരൂർ DySP A. M. സിദ്ധിഖ് എന്നിവർ അറിയിച്ചു.
The post പോക്സോ കേസ്; സഹോദരന്മാരായ പ്രതികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ* appeared first on Valanchery Online.
അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാര്‍ത്ഥിനിയടക്കം നാല് പേര്‍ പിടിയിൽ
The post അരീക്കോട് വൻ ലഹരിമരുന്ന് വേട്ട: വിദ്യാര്‍ത്ഥിനിയടക്കം നാല് പേര്‍ പിടിയിൽ appeared first on Valanchery Online.
പെരിന്തൽമണ്ണയിൽ കൈവിലങ്ങുമായി ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ലഹരിമരുന്ന് കേസ് പ്രതി കൈവിലങ്ങോടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് ഓടി രക്ഷപ്പെട്ടത്.
19 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് ഇന്നലെ വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യാനായി കൊണ്ടുവരുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ജയിലിന് പുറത്തുള്ള ഒരു ഹോട്ടലിൽ വെച്ച് പ്രതിക്ക് ഭക്ഷണം കഴിക്കാനായി പോലീസ് ഒരു കയ്യിലെ വിലങ്ങ് അഴിച്ചു നൽകിയിരുന്നു. ഈ സമയം പോലീസുകാരുടെ ശ്രദ്ധമാറിയ അവസരം മുതലെടുത്ത് അമീർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പിന്നാലെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കായി മലപ്പുറം ജില്ലാ പോലീസ് കൺട്രോൾ റൂമിന്റെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകി.
The post പെരിന്തൽമണ്ണയിൽ കൈവിലങ്ങുമായി ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു appeared first on Valanchery Online.
ഓപ്പറേഷന്‍ തൂഫാന്‍; കഞ്ചാവുമായി രണ്ട് പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
ഇവരിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം അറസ്റ്റിലാവുന്നത്. ഇവരിൽനിന്ന് 220 ഗ്രാം കഞ്ചാവും കഞ്ചാവ് പാക്ക് ചെയ്ത് വില്പന നടത്തുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
The post ഓപ്പറേഷന്‍ തൂഫാന്‍; കഞ്ചാവുമായി രണ്ട് പേര്‍ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. വളാഞ്ചേരി വൈക്കത്തൂർ പച്ചീരിയിൽ താമസിക്കുന്ന മങ്കുഴിയിൽ ശബരിയുടെ മകൻ ശ്യാംകൃഷ്ണൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ പിതാവുമായി ശ്യാം തർക്കത്തിൽ ഏർപ്പെട്ടു.  തർക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിൽ ഉള്ള അടിയേറ്റ് ശ്യാം വീഴുകയായിരുന്നു. പിതാവ് തന്നെ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രതി ശബരിയെ വളാഞ്ചേരി പോലീസ്  കസ്റ്റഡിയിൽ എടുത്തു.  മരപ്പണിക്കാരനാണ് പിതാവായ ശബരി. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ശ്യാംകൃഷ്ണൻ.
The post മലപ്പുറം വളാഞ്ചേരിയിൽ മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു appeared first on Valanchery Online.
തിരുനാവായയിൽ മണൽ വേട്ട; മൂന്ന് ലോറികൾ പിടികൂടി
തിരൂർ: തിരുനാവായയിൽ നിന്നും ഒരേ സമയം അനധികൃതമായി കടത്തുകയായിരുന്ന മൂന്ന് മണൽ ലോറികൾ തിരൂർ പൊലീസ് പിടികൂടി. തിരുനാവായ ബന്തർ കടവിന് സമീപത്ത് നിന്നാണ് ഇന്നലെ രാവിലെ തിരൂർ പൊലീസ് മണൽ ലോറികൾ പിടികൂടിയത്. പിടികൂടിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. തിരൂർ ഡിവൈ.എസ്.പി കെ.എം.സിദ്ധീഖ്, തിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ.ടി.മേപ്പള്ളി എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് മണൽ വാഹനം പിടികൂടിയത്. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, പൊലീസ് ഉദ്യോഗസ്ഥരായ പ്രിന്റോ ഫ്രാൻസിസ്, ആഷിഷ് സ്റ്റീഫൻ, അബിൻ ഭാസ്ക്കർ ചേർന്നാണ് പിടികൂടിയത്.
The post തിരുനാവായയിൽ മണൽ വേട്ട; മൂന്ന് ലോറികൾ പിടികൂടി appeared first on Valanchery Online.
മോഡലിംഗിന്റെ മറവിൽ സെക്‌സ് റാക്കറ്റ്; ഒരു യുവതി കൂടി അറസ്റ്റിൽ
കൊച്ചി: സ്ത്രീകളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. പൊന്നാനി സ്വദേശി മഞ്ജിമ ആണ് പിടിയിലായത്. നേരത്തെ ഗുരുവായൂ‌ർ സ്വദേശി ടോയ്സി സിന്ധു, മോഡലും തിരുവനന്തപുരം പോങ്ങുവിള സ്വദേശിയുമായ അലീന എബ്രഹാം (23) എന്നിവരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അലീനയെ മരട് പൊലീസ് സ്റ്റേഷന് സമീപമുള്ള ഫ്ലാറ്റിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മുംബയ് വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ടോയ്സി സിന്ധുവിനെ കൊച്ചി സിറ്റി പൊലീസ് പുറപ്പെ‌ടുവിച്ച ലുക്കൗട്ട് സർക്കുലറിനെ തുടർന്ന് എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ തടഞ്ഞുവച്ച് മുംബയ് സഫർ പൊലീസിന് കൈമാറുകയായിരുന്നു.മോഡലിംഗിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് നടന്ന മനുഷ്യക്കടത്തിലും ലൈംഗികപീഡനത്തിലും നിരവധി യുവതികൾ ഇരയായെന്നാണ് സൂചന. മോഡലിംഗിന് പുറമെ, വിദേശത്ത് ഉയർന്ന ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ദുബായിൽ എത്തിച്ചശേഷം ഹോട്ടലുകളിൽ കൊണ്ടുപോയി ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധംകെടുത്തി പുരുഷൻമാർക്ക് കാഴ്ച വയ്‌ക്കും. നഗ്നദൃശ്യങ്ങൾ പകർത്തും. ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയാണ് രീതി.സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് കൊച്ചിയിൽ തിരിച്ചെത്തിയ സ്ത്രീ നൽകിയ പരാതിയിൽ മരട് പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ രണ്ട് സ്ത്രീകളും പരാതി നൽകി. അറസ്റ്റിലായ അലീനയ്ക്കെതിരെ വൈറ്റിലയിലെ ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് മരട് പൊലീസ് കേസെടുത്തിരുന്നു. അലീനയ്ക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.
The post മോഡലിംഗിന്റെ മറവിൽ സെക്‌സ് റാക്കറ്റ്; ഒരു യുവതി കൂടി അറസ്റ്റിൽ appeared first on Valanchery Online.
ആതവനാട് മാട്ടുമ്മലിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
ആതവനാട്: ആതവനാട് മാട്ടുമ്മൽ പ്രദേശത്ത് നിന്ന് 4 ഗ്രാം എംഡിഎമ്മ (MDMA) കൈവശം വച്ച രണ്ട് പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി വിതരണം ചെയ്യാനായിരുന്നു ഈ മാരക സിന്തറ്റിക് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ എംഡിഎമ്മയുമായി സഞ്ചരിച്ചിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു.
ചോറ്റുർ പറമ്പൻ വീട്ടിൽ റഷീദ് (), കുറുമ്പത്തൂർ പറമ്പൻ വീട്ടിൽ മുഹമ്മദ് ഷരീഫ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാൾക്കെതിരെ മുമ്പും സമാന കേസുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
SHO കെ.ബി. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ SI നിർമൽ, ASI സജുകുമാർ, ASI ജയകൃഷ്ണൻ, CPOമാരായ വിജയനന്തു, രജിത, സനൂപ്, തോമസ് ജോസഫ്, അനിൽ കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വളാഞ്ചേരി പോലീസ് Cr. No. 342/2026 ആയി കേസ് രജിസ്റ്റർ ചെയ്ത് NDPS നിയമത്തിലെ 22(b), 29 വകുപ്പുകൾ പ്രകാരം തുടർ നടപടികൾ സ്വീകരിച്ചു.
The post ആതവനാട് മാട്ടുമ്മലിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് വധശ്രമക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: വധശ്രമക്കേസിൽ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. ഇരിമ്പിളിയം കോട്ടപ്പുറം അമ്പാൾ പറവക്കൽ സ്വദേശി ഷാഹുൽ ഹമീദിനെയാണ് കുറ്റിപ്പുറം പേരശ്ശനൂരിലെ ഒരു കിണറിൽ വീണ നിലയിൽ കണ്ടെത്തിയത്.
കിണറ്റിൽ വീണ വിവരം അറിഞ്ഞെത്തിയ തിരൂരിലെ അഗ്നിരക്ഷാസേന മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഷാഹുൽ ഹമീദിനെ പുറത്തെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളെ വളാഞ്ചേരി പോലീസിന് കൈമാറുകയായിരുന്നു. രാത്രിസമയത്ത് ഇയാൾ കുറ്റിപ്പുറത്ത് എത്തിയതെന്തിനാണെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. ലഹരി ഇടപാടിനായിരുന്നോ, മോഷണശ്രമത്തിനായിരുന്നോ എത്തിയതെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്.
2026 ഏപ്രിൽ 8-ന് വളാഞ്ചേരി പോലീസ് പരിധിയിൽ ടാങ്കർ ലോറിയെ പിന്തുടർന്ന് ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച കേസിലാണ് നിരവധി കേസുകളിൽ പ്രതിയായ ഷാഹുൽ ഹമീദ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരനും വ്ലോഗറുമായ നിയാസ് കൊട്ടാരം അടക്കം മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷാഹുൽ ഹമീദിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ കേസിലെ മുഴുവൻ പ്രധാന പ്രതികളും പോലീസ് വലയിലായതായി സൂചനയുണ്ട്.
വളാഞ്ചേരി എസ്.എച്ച്.ഒ ആനന്ദബാബുവിന്റെയും എസ്.ഐ നിർമ്മലയുടെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 115(2), 126(2), 351(2), 308(4), 324(5), 110, 3(5) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post കുറ്റിപ്പുറത്ത് വധശ്രമക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി appeared first on Valanchery Online.
74,625 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി എടയൂർ സ്വദേശി അടക്കം 2 പേർ പട്ടർനടക്കാവിൽ പിടിയിലായി
തിരുനാവായ: ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ പട്ടർനടക്കാവ് നമ്പ്യായംകുന്നിൽ നിന്നും കൽപകഞ്ചേരി പോലിസ് പിടികൂടി. മൂന്നിയൂർ തലപ്പാറ സ്വദേശി മാലക്കോത്ത് സുലൈമാൻ, എടയൂർ തിണ്ടലം സ്വദേശി തെറ്റപറമ്പിൽ മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി 12 ഓടെ പോലീസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നമ്പ്യായാകുന്നിലുള്ള ആക്രികടയിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയത്.
98 ചാക്കുകളിൽ ആയി 74,625 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കടകളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്താനായി സൂക്ഷിച്ച് തായിരുന്നു ലഹരി വിൽപ്പന്നങ്ങൾ.
പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.
കൽപകഞ്ചേരി സി.ഐ സി.കെ രാജേഷ്,
എസ്.ഐ സി.കെ രാഗവൻ, എ.എസ്.ഐ മാരായ ഒ. ദീപക്, സി.ടി ശ്രീരാമചന്ദ്രൻ, സിപിഎം മാരായ എസ് പ്രവീൺ തുടങ്ങിയവർ സംഘത്തിൽ സംഘത്തിൽ ഉണ്ടായിരുന്നു.
The post 74,625 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി എടയൂർ സ്വദേശി അടക്കം 2 പേർ പട്ടർനടക്കാവിൽ പിടിയിലായി appeared first on Valanchery Online.