HomeNewsLaw & Orderവൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്

വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്

vailathur-car-burn-ldf

വൈലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനത്തിനിടെ കാർ കത്തിയ സംഭവം; നൂറോളം പേർക്കെതിരെ കേസ്

വൈലത്തൂർ: വൈലത്തൂരിൽ താനൂർ മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥിയുടെ പര്യടനത്തിനിടെ കുടുംബം സഞ്ചരിച്ച കാർ കത്തിയ സംഭവത്തിൽ കാറുടമയുടെ പരാതിയിൽ പൊലീസ് കേസെടുതതു. മാർഗതടസ്സം സൃഷ്ടിച്ചു പടക്കം കത്തിച്ചതിൽ 3 ലക്ഷം രൂപ വിലവരുന്ന കാർ കത്തിനശിച്ചെന്ന ഉടമയുടെ പരാതിയിലാണ് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച രാത്രി 8 മണിക്കാണു സംഭവമുണ്ടായത്. താനൂരിലെ എൽഡിഎഫ് സ്ഥാനാർഥി ടി.മുഹമ്മദ് സമീറിന്റെ പ്രചാരണ വാഹനത്തിനു മുൻപിലുണ്ടായിരുന്ന കാറാണ് കത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!