കുറ്റിപ്പുറത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; ഒടുവിൽ കേസ്
കുറ്റിപുറം : താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആരോഗ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരേ ഒടുവിൽ പോലീസ് കേസെടുത്തു. മർദനം നടത്തിയ സിപിഎം പ്രവർത്തകർക്കെതിരേ നിയമനടപടികൾ സ്വീകരിക്കാതിരുന്ന പോലീസ് നടപടിക്കെതിരേ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം വ്യാപകമായിരുന്നു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംസ്ഥാന ഉപാധ്യക്ഷ്യൻ അബിൻ വർക്കിയുടെയും ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെയും നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തതെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
പോലീസിനെതിരേ യൂത്ത് കോൺഗ്രസ് മലപ്പുറം എസ്പിക്കും വിവരാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു. സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി, ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ, അഡ്വ. മുജീബ് കൊളക്കാട്, വിനു പുല്ലാനൂർ, ശബാബ് വക്കരത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിയമപോരാട്ടങ്ങൾ നടന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here