Card playing gang busted at Kuttippuram

പണംവെച്ച് ലോഡ്ജ് മുറിയില്‍ ചീട്ടുകളിക്കുകയായിരുന്ന 12 പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. റെയില്‍വേ സ്റ്റേഷന് റോഡിലുള്ള സാഗര്‍ ടൂറിസ്റ്റ്ഹോമില്നിന്ന് കഴിഞ്ഞദിവസം രാത്രിയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 12,500 രൂപയും പോലീസ് കണ്ടെടുത്തു.
റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ തമ്പടിച്ച് ചീട്ടുകളിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. പിടികൂടിയവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Summary: Card playing gang busted at Kuttippuram
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
