പുത്തൂരിൽ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

ഒതുക്കുങ്ങൽ: പുത്തൂർ ഇറക്കത്തിൽ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. ഒതുക്കുങ്ങൽ സ്വദേശിനി ഓടിച്ചിരുന്ന കാറാണ് ഇന്നലെ രാവിലെ അപകടത്തിൽപ്പെട്ടത്.

തൊട്ടടുത്തുള്ള സ്കൂളിൽ കുട്ടികളെ ഇറക്കിയശേഷം റോഡിലേക്ക് കാർ കയറ്റുന്നതിനിടെ ബൈക്കിലിടിച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് നിസ്സാര പരിക്കേറ്റു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									