HomeNewsAccidentsവളാഞ്ചേരി കാവുംപുറത്ത് കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു

വളാഞ്ചേരി കാവുംപുറത്ത് കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു

car-accident-valanchery

വളാഞ്ചേരി കാവുംപുറത്ത് കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു

വളാഞ്ചേരി കാവുംപുറത്ത് ഇന്നോവ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കൊടൈക്കനാലിൽ നിന്ന് ടൂർ കഴിഞ്ഞു കോട്ടക്കൽ കോഴിച്ചെന ഭാഗത്തേക്ക് പോവുകയായിരുന്ന കോഴിചെന സ്വദേശികളായ 7 പേർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും ആതവനാട് സ്വദേശികൾ വയനാട്ടിലേക്ക് വിനോദ യാത്രക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോഴിച്ചെന സ്വദേശിയായ മുഹമ്മദ് ഷിബിന് തലക്ക് പരിക്കേറ്റു.
മറ്റു യാത്രക്കാർക്ക് നിസാര പരിക്കുകളാണ്. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരാളുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലേക്ക് മാറ്റി ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!