വളാഞ്ചേരി നഗരസഭയിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളിൽ അഴിമതി ആരോപിച്ച് ബി.ജെ.പി സായാഹ്ന ധർണ നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിജെപി വൈക്കത്തൂർ ഏരിയാകമ്മിറ്റി വളാഞ്ചേരിയിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ ശ്മശാനഭൂമി കൈമാറ്റത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും അന്വേഷണവിധേയമാക്കണം. ഇത്തരം അഴിമതിക്ക് ഭരണ-പ്രതിപക്ഷ ഒത്തുകളി നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വൈക്കത്തുർ ഏരിയാ പ്രസിഡന്റ് കെ.പി. സുരേഷ്ബാബു അധ്യക്ഷതവഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here