ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം നേതൃയോഗം വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. ബി.ജെ.പി. കോട്ടയ്ക്കൽ അസംബ്ലി മണ്ഡലം നേതൃയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, യുവ മോർച്ച ജില്ലാ പ്രസിഡന്റ് കെ. സുബിത്ത് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
