അന്താരാഷ്ട്ര യോഗ ദിനത്തിൽ ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മിറ്റി യോഗ പ്രദർശനം നടത്തി

എടയൂർ: അന്താരാഷ്ട്ര യോഗ ദിനത്തിൻ്റ ഭാഗമായി ബി.ജെ.പി എടയൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച യോഗപ്രദർശന പരിപാടി, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി ഗണേശൻ ഭദ്രദീപം കൊളുത്തി ഉൽഘാടനംചെയ്തു. സാന്ദീപനി വിദ്യാനികേതനിലെ 4-ാം ക്ലാസ് വിദ്യാർത്ഥിയായ അശ്വിൻ കൃഷ്ണ ഓൺലൈനിലൂടെ പ്രാർത്ഥന ഗീതം ആലപിച്ചു. ഒബിസി മോർച്ചാ ജില്ലാ അദ്ധ്യക്ഷൻ കെ.ടി അനിൽകുമാർ യോഗാ ദിന സന്ദേശം നൽകി.

ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ മണികണ്Oൻ അധ്യക്ഷം വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഗോപിനാഥ്, ഒ.ബി.സി മണ്ഡലം സെക്രട്ടറി മണികണ്ഠൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കല്ലായി മണി, ശിവൻ, സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. ഓൺലൈനിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യവും പഞ്ചായത്ത് കമ്മിറ്റി ഒരുക്കിയിരുന്നു. യോഗ പ്രദർശന പരിപാടിക്ക് ബി.ജെ.പി എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി കൃഷ്ണകുമാർ നേതൃത്വം നൽകി. നിരവധി പേർ ഗൂഗിൾ മീറ്റിലൂടെ പരിപാടിയിൽ പങ്കു ചേർന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									