പാണ്ടികശാല താഴെ അങ്ങാടി-ചുങ്കം റോഡിൻ്റെ ശോചനീയവസ്ഥ; ബി.ജെ.പി സായാഹ്ന ധർണ സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ പാണ്ടികശാല താഴെ അങ്ങാടി ചുങ്കം റോഡിൻ്റെ ശോചനീയവസ്ഥക്ക് പരിഹാരം കാണണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ബി.ജെ.പി താഴെങ്ങാടിയിൽ സാഹ്ന ധർണ്ണ സംഘടിച്ചു പരിപൂർണ്ണമായി തകർന്ന റോഡ് പുനർനിർമ്മാണം ഉടൻ നടത്തണമെന്ന് യോഗം ഉത്ഘാടനം ചെയ്തു ബി.ജെ.പി മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് വിജയകുമാർ കാടാമ്പുഴ ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി പി.പി ഗണേശൻ, ഉണ്ണി വൈക്കത്തൂർ, സുരേഷ് പാറത്തൊടി, മോഹനൻ ടി.കെ, മണികണ്ഠൻ കെ.വി, അജിൽ, മണ്ഡലം ജനറൽ സെക്രട്ടറി പ്രഭീഷ് എന്നിവർ സംസാരിച്ചു. കെ.ടി ബാലകൃഷ്ണൻ സ്വാഗതവും സുരേഷ് പി.പി അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here