Awareness class conducted for farmers

ഇരിമ്പിളിയം മൃഗാസ്പത്രിയുടെയും കൊട്ടമുടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പുറമണ്ണൂര്‍ നിരപ്പില്‍ ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് അംഗം എ.പി.അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഒ.വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. പി.പുഷ്പജാ മാമ്പി, ക്ഷീരസംഘം പ്രസിഡന്റ് എം.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. വെറ്ററിനറി സര്ജന് ഡോ. സി.മധു ക്ലാസ്സെടുത്തു. കന്നുകാലികള്‍ക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പും സൗജന്യ മരുന്നുവിതരണവുമുണ്ടായി.
Summary: Awareness class conducted for farmers
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
