കല്പകഞ്ചേരി അതിരുമടയിൽ വാഹനാപകടം; 6 പേർക്ക് പരിക്ക്-വീഡിയോ
കല്പകഞ്ചേരി: ദേശീയപാത 66ലെ കല്പകഞ്ചേരി അതിരുമടയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്ക്. ആതവനാട് കുറുമ്പത്തൂർ സ്വദേശി സുധാകരൻ, പട്ടാമ്പി പള്ളിപ്പുറം സ്വദേശികളായ അരുൺ ദാസ്, ദേവദാസ്, വിപിൻ, തമിഴ്‌നാട് സ്വദേശികളായ ബാലാജി, ശ്രീനിവാസൻ എന്നിവരെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.20ഓടെ പുത്തനത്താണിക്കടുത്ത് അതിരുമടയിലെ ആറുവരി പാതയിൽ വച്ചായിരുന്നു അപകടം. ആറുവരിപാതയിൽ തെറ്റായ ദിശയിൽ പാഞ്ഞ കാർ എതിർദിശയിൽ സഞ്ചരിച്ച രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. കല്പകഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here