വട്ടംകുളം ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
എടപ്പാൾ : ഏകജാലകരീതിയിലല്ലാതെ നേരിട്ടു പ്രവേശനം നടത്തുന്ന ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്, കംപ്യൂട്ടർ വിഷയങ്ങൾ ഉൾപ്പെട്ട ഫിസിക്കൽ സയൻസ്, ബയോളജി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾ ഉൾപ്പെട്ട ഇൻറേഗ്രറ്റഡ് സയൻസ് എന്നീ ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ രണ്ട് ഗ്രൂപ്പിലും ഉള്ള മറ്റു വിഷയങ്ങളാണ്. വിദ്യാർത്ഥികൾ നേരിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 8547005012, 9188471498.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here