ആലത്തിയൂർ ആഞ്ജനേയ സംഗീതോത്സവം: കലാകാരൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

തിരൂർ: ആലത്തിയൂർ ഹനുമാൻ കാവ് ദേവസ്വത്തിലെ ഈ വർഷത്തെ ആഞ്ജനേയ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ കലാകാരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ രണ്ടിന് ഹനുമത് ജയന്തി ദിനത്തിലാണ് ആഞ്ജനേയ സംഗീതോത്സവം ആരംഭിക്കുന്നത്. രണ്ട് ദിവസങ്ങളിലായി ശാസ്ത്രീയ സംഗീതം, സോപാനസംഗീതം, അഷ്ടപദി, കഥകളി സംഗീതം, ഉപകരണ സംഗീതം, ഭജൻസ് എന്നീ ഇനങ്ങളിലാണ് സംഗീതോത്സവം. മാർച്ച് 10നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0494-2430666. മൊബൈൽ-9497716066. വെബ് സൈറ്റ് -www.alathiyoorhanumankavu.org, hanumankavu@gmail.com
Click Here to Download Application formവളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
