പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പ്രീമെട്രിക് ആനുകൂല്യങ്ങൾ: അപേക്ഷാ തീയതി നീട്ടി

ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ 2021-22 വർഷത്തെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷ  സമർപ്പിച്ചിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 10 മുതൽ 28 വരെ ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന അപേക്ഷിക്കാം.
സ്ഥാപന മേധാവികൾ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പ്രീമെട്രിക് ആനുകൂല്യത്തിനായുളള ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 നു മുമ്പ് അയയ്ക്കണം. മാർച്ച് ഒന്നിനു ശേഷം അപേക്ഷ സമർപ്പിക്കാനാവില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									