HomeNewsEventsലഹരിക്കെതിരേ മാറാക്കര ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ കൂട്ടയോട്ടം ഓഗസ്റ്റ് മൂന്നിന്

ലഹരിക്കെതിരേ മാറാക്കര ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ കൂട്ടയോട്ടം ഓഗസ്റ്റ് മൂന്നിന്

mass-run-marakkara-2025

ലഹരിക്കെതിരേ മാറാക്കര ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ കൂട്ടയോട്ടം ഓഗസ്റ്റ് മൂന്നിന്

മാറാക്കര: മാറാക്കര ലഹരിവിരുദ്ധ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും പങ്കെടുപ്പിച്ച് ഞായറാഴ്ച ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിനായി കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ ഏഴിന് മാറാക്കര വിവിഎം ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്ന് തുടങ്ങുന്ന കൂട്ടയോട്ടം കാടാമ്പുഴ സ്റ്റേഷൻ ഓഫീസർ കമറുദ്ദീൻ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
mass-run-marakkara-2025
വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകൾ എന്നിവർ പങ്കാളികളാവും. മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ ലഹരിമുക്ത കർമപദ്ധതിക്ക് തുടക്കംകുറിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടയോട്ടം. പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം വെട്ടിച്ചിറ പിഎംഎസ്എ ഹയർസെക്കൻഡറി സ്‌കൂളിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ ബഷീർ ഉദ്ഘാടനം ചെയ്യും. സമാപനസംഗമത്തിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിക്കും. പത്രസമ്മേളനത്തിൽ ചെയർമാൻ ഒ.കെ. സുബൈർ, കുഞ്ഞാപ്പു മാട്ടുമ്മൽ, മുജീബ് വളാഞ്ചേരി, മജീദ് മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!