HomeNewsPublic Issueഅങ്ങാടിപ്പുറം -വളാഞ്ചേരി റോഡിൽ പൊടിയിൽ പൊറുതിമുട്ടി ജനം

അങ്ങാടിപ്പുറം -വളാഞ്ചേരി റോഡിൽ പൊടിയിൽ പൊറുതിമുട്ടി ജനം

angadippuram-valanchery-rad-dust

അങ്ങാടിപ്പുറം -വളാഞ്ചേരി റോഡിൽ പൊടിയിൽ പൊറുതിമുട്ടി ജനം

അങ്ങാടിപ്പുറം : വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ് വഴി പോകുമ്പോൾ പാലച്ചോട് എത്തിയാൽ പിന്നെ നാലു കിലോമീറ്ററോളം യാത്ര ദുസ്സഹമാണ്. പൊടിയിൽ കുളിച്ചൊരു യാത്ര. പാലച്ചോട് മുതൽ കുളത്തൂർ അമ്പലപ്പടി വരെയാണ് രൂക്ഷമായ പൊടിശല്യം. ചെറിയൊരു വാഹനം കടന്നുപോയാൽ മതി വാഹനത്തിനു പിന്നിൽനിന്ന് ഉയരുന്നു പുക പോലെ പൊടി. പിന്നെ റോഡ് മുഴുവൻ പുകപടലം. ബസും ലോറിയും അടക്കമുള്ള വലിയ വാഹനങ്ങളാണെങ്കിൽ പറയേണ്ട. എംഇഎസ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത് മാലാപറമ്പിലേക്കെത്താൻ വളാഞ്ചേരി ഭാഗത്തുള്ളവർക്കും മലപ്പുറം ഭാഗത്തുള്ളവർക്ക് എളുപ്പവഴിയാണിത്. സ്ഥിരമായി ആംബുലൻസുകൾ കടന്നുപോകുന്ന റോഡ്.
Ads
റോഡ് പുനർനിർമാണത്തിന്റെ ഭാഗമായി മെറ്റൽ വിരിച്ചിട്ട് ഒരു മാസത്തിലധികമായെന്നാണ് നാട്ടുകാർ പറയുന്നത്. വെയിലും ചൂടും കാരണം പൊടിശല്യം അസഹ്യമായ അവസ്ഥയിലാണിപ്പോൾ. ചൊറിച്ചിൽ, കഫക്കെട്ട്, ശ്വാസംമുട്ടൽ, ആസ്‌മ തുടങ്ങി വിട്ടുമാറാത്ത അസുഖങ്ങളാണ് പരിസരവാസികൾക്ക്. റോഡിന്റെ വശത്തെ കടകൾ അടഞ്ഞു കിടപ്പാണ്. കച്ചവടക്കാർ പറയുന്നു ഒരു മാസമായി വല്ലപ്പോഴുമേ തുറക്കൂ. വിശ്വാസികൾക്ക് തൊട്ടടുത്ത ക്രിസ്ത്യൻ പള്ളിയിലേക്ക് പോകാനും പ്രയാസം. നിർമാണത്തിലുള്ള പുതിയ ചർച്ചിന്റെ പണി നിർത്തിവെച്ചിരിക്കുന്നു. പൊതുമരാമത്തു വകുപ്പ് തുടർച്ചയായി വണ്ടിയിൽ വെള്ളം തളിക്കുന്നുണ്ടെങ്കിലും കടുത്ത ചൂടിൽ ഇതൊന്നും ഫലവത്താകുന്നില്ല. മിനിറ്റുകൾക്കകം വീണ്ടും പൊടിമയമാകും. പൊട്ടിപ്പൊളിഞ്ഞ് ഏറെ ദുർഘടമായി കിടന്നിരുന്ന അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിന്റെ പുനർനിർമ്മാണം ഘട്ടംഘട്ടമായാണ് നടക്കുന്നത്. ഒന്നാംഘട്ടത്തിൽ മൂന്നുകോടി ചെലവിൽ അങ്ങാടിപ്പുറം മുതൽ പുത്തനങ്ങാടി വരെയുള്ള നവീകരണമാണ് നടന്നത്. രണ്ടാംഘട്ടത്തിൽ പുത്തനങ്ങാടി മുതൽ മാലാപറമ്പ് വരെ അഞ്ചു കോടിയുടെ പണി നടന്നു. മൂന്നാംഘട്ടം രണ്ടു ഘട്ടങ്ങളായാണ് പൂർത്തീകരിക്കുന്നത്.
angadippuram-valanchery-rad-dust
മൂന്നാംഘട്ടത്തിൽ പാലച്ചോട് മുതലാണ് നവീകരണം. മെറ്റൽ ഇട്ടതിനു ശേഷം ടാറിങ് തുടങ്ങാൻ താമസിക്കുന്നതാണ് പൊടിശല്യംകൊണ്ട് പൊറുതിമുട്ടാൻ കാരണം. ആരോഗ്യപ്രശ്‌നങ്ങൾ: ഒന്നരമാസമായി വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത രോഗികളായ ഒട്ടേറെ പേരുണ്ടിവിടെ. പൊടിശല്യം കാരണം വീട്ടിലിരിക്കുകയല്ലാതെ മാർഗമില്ല. അവധിക്കാലമായതിൽ കുട്ടികൾക്ക് അനുഭവിക്കേണ്ടല്ലോ എന്നത് ആശ്വാസമാണെന്ന് പലരുടേയും അഭിപ്രായം. ചൊറിച്ചിലും കഫക്കെട്ടും ശ്വാസംമുട്ടൽ എന്നിവ വിട്ടുമാറുന്നില്ല. ആസ്‌മയുള്ളവർ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കാൻസർ അടക്കമുള്ള രോഗമുള്ളവർ ഭീതിയിലാണ് കഴിയുന്നത്. ഈ മാസം തുടക്കത്തിൽ ടാറിങ് ആരംഭിക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞിരുന്നത് എങ്കിലും ഇതുവരേയും ടാറിങ് ആരംഭിക്കാത്തതിനാൽ പ്രതിഷേധത്തിലാണ് പ്രദേശവാസികൾ. കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പിന്റെ വെള്ളം സ്‌പ്രേചെയ്യുന്ന ലോറി നാട്ടുകാർ തടഞ്ഞു നിർത്തി. എല്ലാഭാഗത്തും ഒരുപോലെ നനയുന്ന രീതിയിൽ കൂടുതൽ വെള്ളം തളിക്കണമെന്നായിരുന്നു ആവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!