വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ അലുംനി അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
വളാഞ്ചേരി : 1951 മുതൽ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ അലുംനി അസോസിയേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് നിയമാവലി അംഗീകരിച്ച് പാസ്സാക്കുകയും 31 അംഗ പ്രവർത്തക സമിതിയെ ഐക്യകണ്ഠേനെ തെരഞ്ഞെടുക്കുകയും ചെയ്തു. ജനറൽ ബോഡി യോഗത്തിൽ വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. സുധീർ, പ്രധാനധ്യാപകൻ സുരേഷ് പൂവാട്ടുമീത്തൽ, കെ. പ്രേംരാജ്, പി. ജ്യോതികൃഷ്ണൻ, പി. നൗഷാദ് സംസാരിച്ചു.1951 ലെ ബാച്ച് വിദ്യാർഥിയും സ്കൂളിലെ പൂർവാധ്യാപകനുമായ മുഹമ്മദിന് അംഗത്വം നൽകി അലുംനി അസോസിയേഷൻ്റെ മെമ്പർഷിപ്പ് പ്രവർത്തനം വാർഡ് കൗൺസിലർ തുടക്കം കുറിച്ചു. പ്രിൻസിപ്പൽ എം. പി. ഫാത്തിമ കുട്ടി സ്വാഗതവും, പ്രധാനധ്യാപിക സി.ആർ. ശ്രീജ നന്ദിയും പറഞ്ഞു. സ്കൂൾ 75ാം വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ഭാരവാഹികൾ :കെ. ബഷീർ ബാബു ( പ്രസി), അഷ്റഫ് വെള്ളെങ്ങൽ, സുരേഷ് പാറത്തൊടി ( വൈ. പ്രസി), പി. എം മുജീബ് റഹ്മാൻ (ജനറൽ സെക്രട്ടറി), കെ മുഹമ്മദ് അലി, നാഫി പരവക്കൽ (ജോയിന്റ് സെക്രട്ടറി), നൗഷാദ് പാറമ്മൽ (ട്രഷറർ).
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here