പി.കമ്മുക്കുട്ടി മാസ്റ്ററുടെ നിര്യാണം; എടയൂരിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടത്തി

എടയൂർ: രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന പാലക്കൽ കമ്മുക്കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പരിപാടിയിൽ ഷാഫി വള്ളൂരാൻ സ്വാഗതം പറഞ്ഞു. എ.കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, പീടികപ്പടി ജുമാ മസ്ജിദ് സെക്രട്ടറി കെ.ടി അബ്ദുൽ മജീദ്, കോൺഗ്രസ് നേതാവ് കെ.കെ മോഹനകൃഷ്ണൻ, ഖിസ്സപ്പാട്ട് സംഘം നേതാവ് കാഥികൻ അഹമ്മദ് കുട്ടി മൗലവി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ മൊയ്തു എടയൂർ, എടയൂർ ക്ഷേത്ര കമ്മിറ്റി അംഗം വേണുഗോപാലൻ.ടി, വായനശാല പൗര സമിതി അംഗം ഗോപിനാഥൻ മഠത്തിൽ, സി.പി.ഐ.എം നേതാവ് മോഹനൻ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഉണ്ണികൃഷ്ണൻ, സുധാകരൻ പി.ടി, കെ.എ.എം.എ സംസ്ഥാന കമ്മിറ്റി അംഗം ഫസൽ തങ്ങൾ, യൂത്ത് ലീഗ് നേതാവ് ജംഷീദ് ടി.കെ, പഞ്ചായത്ത് മെമ്പർമാരായ വിശ്വനാഥൻ കെ.പി, നൗഷാദ് കെ.ടി, തംരീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രസിഡണ്ട് പി.ശരീഫ് മാസ്റ്റർ, പി.പി. ജമാൽ, വി.പി.മുഹമ്മദ് കുഞ്ഞി, പി.അബൂബക്കർ മാസ്റ്റർ, റിട്ടയേർഡ് ഡി.വൈ.എസ്.പി റഷീദ് കിഴിശ്ശേരി, പി. അബ്ദുൽ ഖാദർ മാസ്റ്റർ, റിയാസ്, മുനീർ, വീക്ഷണം പത്രാധിപർ എം.ടി അബ്ദുൽ അസീസ്, പി.പി. ബഷീർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. എം.പി ഇബ്രാഹിം മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									