HomeNewsHealthEpidemicനിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ

നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ

നിപ; വളാഞ്ചേരിയിൽ പൊതു ജനങ്ങൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ പ്രവർത്തകർ

വളാഞ്ചേരി മുൻസിപ്പൽ പരിധിയിൽ നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ ബാധകമായിട്ടുള്ളവർ ഇതോടൊപ്പം പേരും ഫോൺ നമ്പറും നൽകിയിട്ടുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
1. പെട്ടെന്നുള്ള പനി
2. ബോധാവസ്ഥയിലുള്ള വ്യത്യാസം
3. അപസ്മാരം
4. പെട്ടെന്നുള്ള പനിയോടൊപ്പമുള്ള ചുമയും ശ്വാസതടസവും
5. നിങ്ങൾക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ നിപ സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
6. നിങ്ങളുടെ സമീപപ്രദേശങ്ങളിൽ രോഗ കാരണം സ്ഥിരീകരിക്കാതെ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ?
7. പന്നികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടോ
8. വവ്വാലുകളുടെ സാന്നിധ്യം ഉണ്ടോ?
9. മൃഗങ്ങളിൽ അസ്വാഭാവികമായ മരണങ്ങൾ സംഭവിച്ചിട്ടുണ്ടോ
10. വവ്വാലുകളുടെ വിസർജ്യവുമായി നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ സമ്പർക്കം ഉണ്ടായിട്ടുണ്ടോ?
11. പനങ്കള്ള് തെങ്ങിൻ കള്ള് വിതരണം ചെയ്യുന്ന സ്ഥലങ്ങളുണ്ടോ?

🛑🛑🛑 ശ്രദ്ധിക്കുക 🛑🛑🛑
പക്ഷികൾ വവ്വാലുകൾ മറ്റു ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്നും താഴെ വീണു കിടക്കുന്നതുമായ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല പഴം പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പനി, ശർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ആരോഗ്യപ്രവർ/ത്തകരെ വിവരം അറിയിക്കേണ്ടതുമാണ്.
Beerankutty JHI:
Phone Number.. 9744403211
Shamna A JPHN
Phone Number..
9567408450


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!