എ.എ. മലയാളി അനുസ്മരണവും പുരസ്‌കാരദാനവും

കുറ്റിപ്പുറം : എ.എ. മലയാളിയുടെ 20-ാം ചരമവാർഷിക അനുസ്മരണച്ചടങ്ങും പുരസ്‌കാരസമർപ്പണവും പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ ഉദ്ഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ കെ.ടി. മുഹമ്മദിന് ആലങ്കോട് ലീലാകൃഷ്ണൻ എ.എ. മലയാളി പുരസ്‌കാരം സമ്മാനിച്ചു.വി.വി. ഭാസി അധ്യക്ഷതവഹിച്ചു.

എ.എ. കുഞ്ഞാപ്പുട്ടി, മാനവേന്ദ്രനാഥ്, കെ.ടി. സിദ്ദീഖ്, സി.കെ. ജയകുമാർ, എൻ.വി. കുഞ്ഞിമുഹമ്മദ്, പി.വി. രാമകൃഷ്ണൻ, കെ.പി. അസീസ്, എ.എ. സുൽഫിക്കർ, ടി.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു.
