HomeNewsGood Samaritanമാതൃകാപരമായ ഇടപെടൽ നടത്തിയ യുവാക്കൾക്ക് പട്ടാമ്പി പോലീസിന്റെ ആദരം

മാതൃകാപരമായ ഇടപെടൽ നടത്തിയ യുവാക്കൾക്ക് പട്ടാമ്പി പോലീസിന്റെ ആദരം

pattambi-police

മാതൃകാപരമായ ഇടപെടൽ നടത്തിയ യുവാക്കൾക്ക് പട്ടാമ്പി പോലീസിന്റെ ആദരം

കൊപ്പം : കഴിഞ്ഞ ദിവസം ടിപ്പർ ലോറി തട്ടി മരണമടഞ്ഞ മധ്യ വയസ്കനെ ആശുപത്രിയിലെത്തിക്കാന് മുന്നിട്ടിറങ്ങിയ അനസ്, ദിലീപ് എന്നീ യുവാക്കൾക്ക് യുവാക്കൾക്ക് പട്ടാമ്പി പോലീസിന്റെ ആദരം. കഴിഞ്ഞ ദിവസം വൈകിട്ട് കൊപ്പം സെന്ററിലാണ് വഴിയാത്രക്കാരനായ ആളെ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടാവുന്നത് സ്ഥലത്ത് കൂടിയവർ മുഴുവൻ കാഴ്ച്ചകാരായി നിൽക്കുമ്പോഴാണ് 15 വയസുകാരനായ അനസും ദിലീപും ടിപ്പറിന്റെ അടിയിൽ രക്തം വാർന്ന് കിടക്കുന്ന ആളെ അതുവഴി വന്ന ഓട്ടോ കൈകാണിച്ച് നിറുത്തി തൊട്ടടുത്തുള്ള ഹോസ്പിറ്റലിലും അവിടെ നിന്ന് ആ ബുലൻസിൻറെ സഹായത്തോടെ പട്ടാമ്പി സേവന ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നതും നിർഭാഗ്യവശാൽ വഴിമദ്ധ്യേ മരണം സംഭവിച്ചെങ്കിലും ആളുകൾ കാഴ്ചക്കാരായി നിൽക്കുന്നതിനിടെ ഇത്തരമൊരു മഹനീയ പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയ ഈ യുവാക്കളെ തേടി വിവിധ തുറകളിൽ നിന്നും അനുമോദനങ്ങൾ എത്തുന്നുണ്ട്.
pattambi-police
റോഡപകടങ്ങളിൽ പെടുന്നവരെ എത്രെയും പെട്ടന്ന് ആശുപത്രികളിൽ എത്തിക്കാൻ പൊതു സമൂഹം ഉണരണമെന്നും വെറും കാഴ്ചക്കാരായി നിൽക്കാതെ ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ഓരോ പൗരന്റെയും കടമയാണെന്നും CI. രമേഷ് പറഞ്ഞു. കട്ടുപ്പാറ കട്ടുപാറ പയ്യനാട്ട് ഉണ്ണീൻ കുട്ടിയുടെ മകനും പുലാമന്തോൾ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ അനസ് റ്റ്യുഷൻ ക്ലാസിനു വേണ്ടിയാണ് കൊപ്പത്ത് എത്തിയപ്പോഴാണ് അപകടം കാണുന്നതും മാതൃക പ്രവർത്തനവുമായി നാടിന് അഭിമാനമായതും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!