നിർമ്മാണ പ്രവർത്തികൾ ബാക്കി; വെട്ടിച്ചിറയിൽ ടോൾ പിരിവ് ആരംഭിക്കുന്നു

ആതവനാട്: വളാഞ്ചേരിക്കടുത്ത് വെട്ടിച്ചിറ ദേശീയപാത 66 യിൽ ടോള്‍ പിരിവ് ആരംഭിക്കുന്നു. 2026 ജനു 30 മുതലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. എന്നാല്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പേ ടോള്‍ പിരിവ് നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്. പണി പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ ധൃതി കാണിക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം. കൂരിയാട്, വട്ടപ്പാറ, കുറ്റിപ്പുറം എന്നിവിടങ്ങളിലെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിപൂര്‍ത്തിയാകും മുമ്പ് ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വെട്ടിച്ചിറയിലും നീക്കം നടക്കുന്നത്. ദേശീയപാത 66ല്‍ കോഴിക്കോട് വെങ്ങളം-രാമനാട്ടുകര റീച്ചിലും ടോള്‍ പിരിവ് ആരംഭിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകും ടോള്‍ പിരിവ് ആരംഭിച്ചതില്‍ ഇവിടെയും പ്രതിഷേധങ്ങള്‍ ശക്തമാണ്. കാസര്‍കോട് കുമ്പളയിലും ടോള്‍ പിരിവിനെതിരെ സമയം. ടോള്‍ പിരിവില്‍ പ്രതിഷേധിച്ച 500 പേര്‍ക്കെതിരെയാണ് ഇവിടെ കേസെടുത്തത്. നിരവധിയാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
