ത്രിതല പഞ്ചായത്ത് മെമ്പർമാർക്കുള്ള സ്വീകരണവും വെൽഫെയർ ഫണ്ട് കൈമാറ്റവും സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിപ്പുറം യൂണിറ്റ്

കുറ്റിപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് മെമ്പർ ആയിരുന്ന മരണപ്പെട്ട മുകുന്ദന്റെ കുടുംബത്തിന് മലപ്പുറം ഡിസ്ട്രിക്റ്റ് ട്രേഡേഴ്സ് വെൽഫെയർ ഫണ്ട് മരണാനന്തര സഹായമായ 10 ലക്ഷം രൂപ നോമിനിയായ ഭാര്യ ബേബി മുകുന്ദന് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി കൈമാറി : വ്യാപാരി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ചികിത്സ ഫണ്ട് വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ വി അജയൻ നിർവ്വഹിച്ചു : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗ പാദന മത്സരത്തിൽ തുടർച്ചയായ മൂന്നുവർഷവും എ ഗ്രേഡ് കരസ്ഥമാക്കിയ റോഷിത് ഘോഷിനു അവാർഡ് ദാനവും അനുമോദനവും ജില്ലാ പഞ്ചായത്ത് മെമ്പർ വസീമ വേളേരി നിർവ്വഹിച്ചു : യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്ത അക്രം ചുണ്ടയിലിനെ കുറ്റിപ്പുറം യൂണിറ്റ് ആദരിച്ചു. കുറ്റിപ്പുറം ടൗണുമായ ബന്ധപ്പെട്ട വികസന കാര്യങ്ങളിൽ സത്വര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് യൂണിറ്റ് പ്രസിഡണ്ട് കെ പി അബ്ദുൽ കരീം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി :, യൂണിറ്റ് ജനറൽ സെക്രട്ടറി ജവഹർ അലി സ്വാഗതം പറഞ്ഞു,ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് മെമ്പർ അഷറഫ് രാങ്ങാട്ടൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജിത ഷിലീജ്, ബഷീർ പാറക്കൽ, കെപി അസീസ്, യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ പി അശോകൻ, നാരായണൻ സെക്രട്ടറി ബഷീർ വനിതാ വിംഗ് പ്രസിഡന്റ് ജിഷി ഗോവിന്ദ്, സെക്രട്ടറി നെഹല, യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ, എക്സിക്യൂട്ടീവ് മെമ്പർമാർ, എന്നിവർ പങ്കെടുത്ത പരിപാടിയിൽ യൂണിറ്റ് ട്രഷറർ ഇസ്ഹാക്ക് നന്ദി പ്രകാശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
