തിരുവേഗപ്പുറ പാലം ഇന്ന് തുറന്നുകൊടുക്കും

തിരുവേഗപ്പുറ: അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട തിരുവേഗപ്പുറ പാലം ബുധനാഴ്ച രാവിലെ ആറുമുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിന്റെ തകർച്ച പരിഹരിച്ചാണ് വീണ്ടും തുറക്കുന്നത്. ചൊവ്വാഴ്ച ടാറിങ് പ്രവൃത്തികളും പാലത്തിൽ പൂർത്തിയാക്കിയിരുന്നു. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 31-നാണ് വിള്ളൽ രൂപപ്പെട്ടത്. ഇതേത്തുടർന്നാണ് ജനുവരി ഒന്നിന് രാത്രിമുതൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് അറ്റകുറ്റപ്പണികൾ തുടങ്ങിയത്. ഫ്രെബുവരി ഒന്നുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും പണി പൂർത്തിയായ സാഹചര്യത്തിലാണ് നേരത്തേതന്നെ പാലം തുറന്നുകൊടുക്കാൻ തീരുമാനമായത്. 25 ലക്ഷം രൂപ ചെലവഴിച്ചുള്ള അറ്റകുറ്റപ്പണികളാണ് പാലത്തിൽ നടത്തിയത്. ഗതാഗതം നിരോധിച്ചതോടെ കിലോമീറ്ററുകൾ താണ്ടിയാണ് വാഹനങ്ങൾ ഇരുപ്രദേശങ്ങളിലേക്കും പോയിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
