കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ബഗ്ലാംകുന്നിൽ സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന വാരിയത്ത്പടി രാമൻ എന്ന ബാലന്റെ മകൻ ശരത്തി(24)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മതാവ്: സൗമിനി. സഹോദരങ്ങൾ: ശരണ്യ, സുകന്യ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
