അറ്റകുറ്റപണി; തിരുവേഗപ്പുറ പാലം അടച്ചു

ഇരിമ്പിളിയം: ഉപരിതലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് അപകടാവസ്ഥയിലായ തിരുവേഗപ്പുറ പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. ജനുവരി ഒന്നിന് അർധരാത്രി മുതൽ 30 ദിവസത്തേക്കാണു ഗതാഗത നിരോധനം. കാൽനടയാത്രക്കാർക്കു പാലത്തിനു മുകളിലൂടെ സഞ്ചരിക്കാം. എല്ലാതരം വാഹനങ്ങളുടെയും ഗതാഗതം നിരോധിക്കും. ലൈൻ ബസുകൾ പാലത്തിന്റെ ഇരുകരകളിലും എത്തി യാത്രക്കാരെ ഇറക്കി മടങ്ങണം. വളാഞ്ചരിയിൽനിന്നുള്ള വാഹനങ്ങൾ പൂക്കാട്ടിരി, കളത്തൂർ, ഓണപ്പുട, പുലാമന്തോൾ വഴിയും, വലിയകുന്ന് ജംക്‌ഷനിൽ നിന്നു തിരിഞ്ഞ് പൂക്കാട്ടിരി, പുലാമന്തോൾ വഴിയും കൊപ്പം ഭാഗത്തേക്കു പോകണം. തിരിച്ചും ഇതേവഴിയിൽ വേണം യാത്ര. വെങ്ങാട് മൂർക്കനാട് പാലം വഴിയും വാഹനങ്ങൾക്കു പോകാം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
