കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ‘പകൽവീട്ടി’ലെ അംഗങ്ങൾക്കൊപ്പം പുതുവത്സരം ആഘോഷിച്ച് എം.എൽ.എ

വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ‘സായം പ്രഭ പകൽവീട്ടി’ ൽ പുതുവർഷം ആഘോഷിച്ച് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ ചടങ്ങിൽ ജനപ്രതിനിധികളുടെയും പകൽവീട്ടിലെ അംഗങ്ങളുടേയും സാന്നിദ്ധ്യത്തിൽ എം.എൽ.എ കേക്ക് മുറിച്ചാണ് പുതുവർഷത്തെ വരവേറ്റത്. തുടർന്ന് നടന്ന പുതുവത്സരാഘോഷ ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. അജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി ഉമ്മുകുൽസു, വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, മാറാക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. സുബൈർ, ആതവനാട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. ആസാദ്, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡൻ്റ് റജുല നൗഷാദ് , എടയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ,വൈസ് പ്രസിഡൻ്റ് എ.കെ. മുസ്തഫ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റഷീദ് കിഴിശ്ശേരി, അബ്ദുൽ കരീം, എ.പി അസീസ് , അഷ്റഫ് രാങ്ങാട്ടൂർ , പി.കെ അഷ്റഫ്, പി.കെ. സൈനബ , ജോയിൻ്റ് ബി.ഡി. ഒ ഗീത ഇ , എന്നിവരും മുഴുവൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും പങ്കെടുത്തു.
ബദറുന്നീസ പ്രാർത്ഥന നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
