വളാഞ്ചേരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കോഴിക്കോട് റോഡിൽ നഗരസഭ കാര്യാലയത്തിന് 50 മീറ്റർ അകലെ വച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ആളെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. റോഡരികിലേക്ക് തെറിച്ച് വീണ ഇദ്ദേഹത്തെ ഇതേ കാറിൽ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുക യായിരുന്നു. മൃതദേഹം വളാഞ്ചേരി നടക്കാവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
