HomeNewsAchievementsവളാഞ്ചേരിയെ ഇനി ഹസീന‌ നയിക്കും

വളാഞ്ചേരിയെ ഇനി ഹസീന‌ നയിക്കും

Haseena-vattoli

വളാഞ്ചേരിയെ ഇനി ഹസീന‌ നയിക്കും

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ മുസ്‌ലിം ലീഗിലെ ഹസീന വട്ടോളി ചെയർപേഴ്സൺ ആകും. ജനറൽ സീറ്റായ ഡിവിഷൻ 25 താഴങ്ങാടിയിൽ നിന്ന് വിജയിച്ച കൗൺസിലറാണ് ഹസീന. കഴിഞ്ഞ ടേമിൽ വനിത സംവരണ ഡിവിഷൻ ആയിരുന്ന താഴങ്ങാടിയിൽ വെറും 6 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. എന്നാൽ, ഇത്തവണ താഴങ്ങാടി ജനറൽ ഡിവിഷനാണ്. ഇവിടെ തന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 6ൽ നിന്ന് 124 ആക്കി ഉയർത്താൻ ഹസീനക്കായി. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് വോട്ടർമാരുടെ നിർദേശം മുസ്‌ലിം ലീഗ് പാർട്ടി അംഗീകരിക്കുകയായിരുന്നു. വനിതാ ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി അംഗം കൂടിയാണ് ഹസീന.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!