HomeNewsReligionകാടാമ്പുഴ ക്ഷേത്രത്തിൽ ഋഗ്വേദലക്ഷാർച്ചന തുടങ്ങി

കാടാമ്പുഴ ക്ഷേത്രത്തിൽ ഋഗ്വേദലക്ഷാർച്ചന തുടങ്ങി

laksharchana-kadampuzha-2025

കാടാമ്പുഴ ക്ഷേത്രത്തിൽ ഋഗ്വേദലക്ഷാർച്ചന തുടങ്ങി

കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ നാല്പതാമത് ഋഗ്വേദ ലക്ഷാർച്ചന തുടങ്ങി. തന്ത്രി അണ്ടലാടി മന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ലക്ഷാർച്ചന 31-ന് രാവിലെ എട്ടിന് സമാപിക്കും. നാറാസ് രവി നമ്പൂതിരി, ഭട്ടി പുത്തില്ലത്ത് രാമൻ നമ്പൂതിരി, അടികളേടം കേശവൻ നമ്പൂതിരി, അടികളേടം നവനീത് നമ്പൂതിരി, കോശ്ശേരി ദാമോദരൻ നമ്പൂതിരി, ചെറുമുക്ക് കൃഷ്ണൻ നമ്പൂതിരി, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട്, വെങ്ങല്ലൂർ മാധവൻ നമ്പൂതിരി, എടപ്പിലിയേടം വിജേഷ് നമ്പൂതിരി, എടമന ശങ്കരനാരായണൻ നമ്പൂതിരി, വെളിഞ്ഞിൽ കൃഷ്ണൻ നമ്പൂതിരി എന്നീ വേദജ്ഞരാണ് ലക്ഷാർച്ചനയിൽ പങ്കെടുക്കുന്നത്. അർച്ചനയുടെ ഭാഗമായി നടത്തുന്ന പ്രത്യേക സൂക്തപുഷ്പാഞ്ജലികൾ ഭക്തർക്ക് പ്രത്യേകകൗണ്ടറിൽ ബുക്ക് ചെയ്യാം. ഇതിന്റെ പ്രസാദം സൗജന്യമായി തപാലിൽ ലഭിക്കും. നേരിട്ടും ലഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!