HomeNewsElectionയുഡിഎഫ്-17/17; പ്രതിപക്ഷമില്ലാതെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

യുഡിഎഫ്-17/17; പ്രതിപക്ഷമില്ലാതെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

kuttippuram-block-office

യുഡിഎഫ്-17/17; പ്രതിപക്ഷമില്ലാതെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്

വളാഞ്ചേരി : പ്രതിപക്ഷമില്ലാത്ത ഭരണസമിതിയാണ് ഇക്കുറി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുക. പതിനേഴിടങ്ങളിലും യുഡിഎഫ് വിജയിച്ചതോടെ ഏകപക്ഷീയമായി മാറി ഭരണസമിതി. മുസ്‍ലിം ലീഗ് 12 ഡിവിഷനുകളിലും കോൺഗ്രസ് അഞ്ചിടത്തും വിജയിച്ചു. 2020-ൽ 16 ഡിവിഷനുകളിൽ പത്തിടത്തായിരുന്നു മുസ്‍ലിം ലീഗ് ജയിച്ചത്. നാലിടത്ത് കോൺഗ്രസും രണ്ട് ഡിവിഷനുകളിൽ സിപിഎമ്മുമാണ് ജയിച്ചത്. ഇക്കുറി ബ്ലോക്ക് പ്രസിഡന്റുസ്ഥാനം പട്ടികജാതി(ജനറൽ)വിഭാഗത്തിന് സംവരണം ചെയ്തതിനാൽ പൈങ്കണ്ണൂർ ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്‍ലിം ലീഗ് പ്രതിനിധി എ.വി. അജയ് കുമാറാകും പ്രസിഡന്റാവുക.

ഡിവിഷൻ, വിജയി, പാർട്ടി
1. കല്ലിങ്ങൽപ്പറമ്പ് -കെ.പി. അബ്ദുൽകരീം (മുസ്‍ലിംലീഗ്), 2. ചേലക്കുത്ത്-ജംഷീറ തെക്കരകത്ത് (കോൺഗ്രസ്), 3. മേൽമുറി-സലീന മുസ്തഫ (മുസ്‍ലിം ലീഗ്), 4. കരേക്കാട്-സുഹറാബി ഹുസൈൻ വടക്കേ പീടിയേക്കൽ (മുസ്‍ലിം ലീഗ്), 5. വടക്കുമ്പ്രം-അസീസ് ആയപ്പിള്ളി കോടിയിൽ (മുസ്‍ലിം ലീഗ്), 6. എടയൂർ-ബഷീർ മാവണ്ടിയൂർ (കോൺഗ്രസ്), 7. പൂക്കാട്ടിരി-അബ്ദുൽറഷീദ് കിഴിശ്ശേരി (മുസ്‍ലിം ലീഗ്), 8. വലിയകുന്ന് -സി.പി. ഉമ്മുകുൽസു (മുസ്‍ലിം ലീഗ്), 9. വെണ്ടല്ലൂർ -ഷമീലടീച്ചർ (കോൺഗ്രസ്), 10. പൈങ്കണ്ണൂർ -എ.വി. അജയ്കുമാർ(മുസ്‍ലിം ലീഗ്), 11. കുറ്റിപ്പുറം -എം.വി. ജമീല(മുസ്‍ലിം ലീഗ്)12. ചെല്ലൂർ -സി.കെ. സൈനബ(മുസ്‍ലിം ലീഗ്), 13. നടുവട്ടം -അഷറഫ് രാങ്ങാട്ടൂർ (കോൺഗ്രസ്), 14. കുറുമ്പത്തൂർ-എ.പി. വഹീദ(മുസ്‍ലിം ലീഗ്), 15. വെട്ടിച്ചിറ-വി.കെ. അഷറഫ്(മുസ്‍ലിം ലീഗ്), 16. പുത്തനത്താണി -ടി.പി. സമീറാ മാനു(കോൺഗ്രസ്), 17. കടുങ്ങാത്തുകുണ്ട് -മഖ്ബുൽ തൊട്ടേങ്ങൽ (മുസ്‍ലിം ലീഗ്).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!