വളാഞ്ചേരിയിൽ യു.ഡി.എഫ് തേരോട്ടം; വീഴ്ചയുടെ പടുകുഴിയിൽ വീണു ഇടത് പക്ഷം, ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടി

വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്. എന്നാൽ സ്വന്തം കയ്യിൽ ഉണ്ടായിരുന്ന സീറ്റ് കൂടെ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മാറി ഇടത് പസ്കഹം ഇവിടെ. മൃഗീയ ഭൂരിപക്ഷത്തിലാണ് പല ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയോട് സി.പി.എം ഏരിയ സെക്രട്ടറിയുടെ പരാജയം ഇടത് പക്ഷത്തിന് ഏറ്റ വലിയ മുറിവായാണ് വിലയിരുത്തപ്പെടുന്നത്. ഡിവിഷൻ 21ൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് പിടിക്കാൻ നിയോഗിക്കപ്പെട്ട എൻ വേണുഗോപാലനാണ് പരാജയപ്പെട്ടത്. ഒരു ഡിവിഷനിൽ വെറും 7 വോട്ടുകൾ കിട്ടിയ സ്ഥാനാർത്ഥി പോലും ഇടത് പക്ഷത്തിനുണ്ടായി എന്നത് പരാജയത്തിൻ്റെ ആഴം തുറന്ന് കാണിക്കുന്നു. അതൊടൊപ്പം ബി.ജെ.പിയുടെ ഏക അക്കൗണ്ടും ഈ തേരോട്ടത്തിൽ പൂട്ടി. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച മൈലാടി അഡ്വ ഹർഷയിലൂടെ കോൺഗ്രസ് തിരിച്ച്പിടിച്ചു. സിറ്റിംഗ് കൗൺസിലറായ ഉണ്ണികൃഷ്ണൻ ചാത്തൻകാവ് ഇത്തവണ മത്സരിച്ച താമരക്കുളത്ത് ഇടത് പക്ഷത്തിന് പിറകിൽ രണ്ടാമതായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
