തദ്ദേശ പോര്; സിറ്റിംഗ് കൗൺസിലർമാരുടെ പോരിൽ മുജീബ് വാലാസിക്ക് തകർപ്പൻ ജയം

വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് കൗൺസിലർമാർ മുഖാമുഖം നേരിട്ട വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 1ൽ യു.ഡി.എഫിൻ്റെ മുജീബ് വാലാസിക്ക് മിന്നുന്ന ജയം. ഇടത് സ്വതന്ത്രനും സിറ്റിംഗ് കൗൺസിലറുമായ ഫൈസൽ തങ്ങളെ 183 വോടുകൾക്കാണ് മുജീബ് തോൽപ്പിച്ചത്. മൊത്തം 812 വോടുകൾ പോൾ ചെയ്തപ്പോൾ മുജീബ് 494 വോടുകൾ നേടി. ഫൈസൽ തങ്ങൾ 314 വോടുകളും ബി.ജെ.പി സ്ഥാനാർഥി രവീന്ദ്രകുമാർ 4 വോട്ടുകൾ നേടി. ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രചരണത്തിനിടെ തവനൂർ എം.എൽ.എ ഡോ കെ.ടി ജലീലിൻ്റെ വിവാദ പ്രസംഗം മൂലം ഏറെ ശ്രദ്ധ നേടിയ ഡിവിഷൻ കൂടിയാണ് തോണിക്കൽ. ഇടത് ലക്ഷം കഴിഞ്ഞ തവണ 130ലേറെ വോടുകൾക്ക് വിജയിച്ച ഡിവിഷൻ കൂടീയാണിത്. ഭൂമി ഇല്ലാത്തവർക്ക് ഭൂമി നൽകുന്നതിൽ മുൻഗണന മറികടന്നു എന്ന രീതിയിൽ ആക്ഷേപം ഉന്നയിക്കപ്പെട്ടതാണ് ഇവിടെ. കൃത്യമായ പ്രവർത്തനം മൂലമാണ് യു.ഡി.എഫ് ഈ ഡിവിഷൻ തിരിച്ചുപിടിച്ചത്. മുജീബ് വാലാസിയുടെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു മികച്ച നാഴികകല്ലാണ് ഈ വിജയം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
